കാഞ്ഞൂരിൽ പ്രധാന തിരുനാൾ ഇന്നും നാളെയും
1496563
Sunday, January 19, 2025 7:03 AM IST
കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രധാനതിരുനാൾ ഇന്നും നാളെയുമായി നടക്കും. മൂന്നുമണിക്കൂർ വീതം നീണ്ടുനിൽക്കുന്ന മൂന്ന് പ്രദക്ഷിണങ്ങങ്ങൾ ഈ ദിനങ്ങളിലുണ്ടാകും.
ഇന്ന് രാവിലെ 5.30നും ഏഴിനും കുർബാന, നൊവേന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോഷി കളപ്പറമ്പത്ത് മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിമ്മി പൂച്ചക്കാട്ട് വചന സന്ദേശം നൽകും. തുടർന്ന് അമ്പും മുടിയും ചാർത്തൽ.
ഉച്ചകഴിഞ്ഞ് 2.45 ന് ലദീഞ്ഞിനെത്തുടർന്ന് ആദ്യ അങ്ങാടി പ്രദക്ഷിണം. വൈകിട്ട് 7.30ന് പള്ളി അങ്കണത്തിൽ പള്ളി മുഴക്കൽ മേളം പഞ്ചവാദ്യം. രാത്രി 9ന് വർണമഴ, തുടർന്ന് 9.30 ന് ബാൻഡ് മേളം എന്നിവ നടക്കും.
നാളെ രാവിലെ 5.30 നും ഏഴിനും കുർബാന, 9.45ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിപിൻ കുരിശുതറ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജേക്കബ് മഞ്ഞളി വചന സന്ദേശം നൽകും. ഉച്ചയ്ക്ക് 12ന് വിശുദ്ധന്റെ അത്ഭുത പ്രവർത്തനങ്ങൾക്ക് നേർക്കാഴ്ച്ചയായി വിശുദ്ധനെ അകമ്പടി സേവിക്കാനായി ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തുകളെ കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തും. തുടർന്ന് പ്രസിദ്ധമായ മൂന്നങ്ങാടി പ്രദക്ഷിണം. വെകിട്ട് നാലിനും അഞ്ചിനും കുർബാന, 6.30 ന് പള്ളിചുറ്റി സമാപന പ്രദക്ഷിണം, രാത്രി 9ന് എംബികെ മ്യൂസിക്സിന്റെ തബോലം. തിരുനാൾ എട്ടാമിടം 26, 27 തീയതികളിൽ ആഘോഷിക്കും.