റിപ്പബ്ലിക് ദിനാഘോഷവും ചലച്ചിത്ര പ്രദർശനവും
1496535
Sunday, January 19, 2025 6:40 AM IST
കോതമംഗലം: കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ചലച്ചിത്ര പ്രദർശനവും നടത്തുന്നു. 25ന് വൈകുന്നേരം നാലിന് കോതമംഗലം മെന്റർ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ കെ.കെ. ടോമി നിർവഹിക്കും.
തുടർന്ന് ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മമ്മൂട്ടി ചിത്രമായ ഡോ. ബാബാ സാഹേബ് അംബേദ്കറിന്റെ മലയാളം പതിപ്പ് പൊതുജനങ്ങൾക്ക് കാണുവാൻ സൗജന്യമായി പ്രദർശിപ്പിക്കുമെന്ന് സുമംഗല പ്രസിഡന്റ് ആന്റണി പുളിക്കൽ, സെക്രട്ടറി കെ.ഒ. കുര്യാക്കോസ്, പ്രോഗ്രാം സെക്രട്ടറി ടി.ഇ. കുര്യൻ എന്നിവർ അറിയിച്ചു.