പരമ്പരാഗത വ്യവസായങ്ങളെക്കുറിച്ച് സെമിനാർ നടത്തി
1496555
Sunday, January 19, 2025 6:54 AM IST
പറവൂർ: കുറഞ്ഞ തൊഴിൽ ലഭ്യതയും, മേഖലയിലേക്ക് കടന്നു വരുന്ന പുതിയ തൊഴിലാളികളുടെ അഭാവവും പരമ്പരാഗത മേഖലയുടെ പ്രതിസന്ധിക്ക് കാരണമായെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എംഎൽഎ. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പറവൂരിൽ "പരമ്പരാഗത വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികൾ - പ്രതിസന്ധിയും പരിഹാരവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.ആർ. ബോസ് അധ്യക്ഷനായി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ വിഷയാവതരണം നടത്തി.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശർമ, സെക്രട്ടറി കെ.എൻ. ഗോപിനാഥ്, സിപിഎം ഏരിയ സെക്രട്ടറി ടി.വി. നിഥിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ബി. സ്യമന്തഭദ്രൻ, പി.എസ്. ഷൈല, ഏരിയ കമ്മിറ്റിയംഗം കെ.എ. വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു.