ചെ​റാ​യി: വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് തെ​ങ്ങി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന നാ​യ​ര​ന്പ​ലം വാ​ടേ​ൽ കാ​ച്ച​പ്പി​ള്ളി തോ​മ​സി​ന്‍റെ മ​ക​ൻ ജോ​മോ​ൻ (35) ആ​ണ് മ​രി​ച്ച​ത്.

ബ​ന്ധു​വാ​യ നി​ഥി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു കു​ഴു​പ്പി​ള്ളി ബീ​ച്ചി​നു തെ​ക്ക് തീ​ര​ദേ​ശ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​മോ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സംസ്കാരം ഇന്ന് 10ന് ഞാറയ്ക്കൽ സെന്‍റ് മേരീസ് പള്ളിയിൽ. അ​മ്മ: ഷൈ​നി. സ​ഹോ​ദ​രി: ജൂ​നു.