സിപിഎം ജില്ലാ സമ്മേളനം: നാടകോത്സവം നാളെ മുതൽ
1496551
Sunday, January 19, 2025 6:47 AM IST
തൃപ്പൂണിത്തുറ: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ നാടകോത്സവം നാളെ തുടങ്ങും. എരൂർ കൊപ്പറമ്പിൽ വൈകിട്ട് 5.30ന് കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗം അഡ്വ. പ്രേം പ്രസാദ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് കെപിഎസിയുടെ നാടകം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി.
21, 22 തിയതികളിൽ ഏകാങ്ക നാടക മത്സരം നടക്കും. 21ന് വൈകിട്ട് 6.30ന് തൃപ്പൂണിത്തുറ വനിതാ സാഹിതിയുടെ കോളിംഗ് ബെൽ, തുടർന്ന് ഇടക്കൊച്ചി നാടകവേദിയുടെ ചെന്നായ, നന്ത്യാട്ടുകുന്നം നാടക അരങ്ങിന്റെ കറുത്ത പ്രാർത്ഥന എന്നിവ അരങ്ങേറും.
22ന് വൈകിട്ട് 6.30ന് മലയാറ്റൂർ അഭിനയകലാവേദിയുടെ ആരാണ് ഇന്ത്യക്കാർ, തുടർന്ന് കൈതാരം റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ തീൻമേശയിലെ ദുരന്തം, ഇടപ്പള്ളി നാടക പഠനകേന്ദ്രത്തിന്റെ ചെ എന്റെ സ്വന്തം ടൈറ്റൻ എന്നിവ അരങ്ങേറും.