സിപിഐ മൂവാറ്റുപുഴ മണ്ഡലം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും
1496546
Sunday, January 19, 2025 6:47 AM IST
മൂവാറ്റുപുഴ: സിപിഐ 25-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായിട്ടുള്ള മൂവാറ്റുപുഴ മണ്ഡലം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. മൂവാറ്റുപുഴ ടൗണ്‍ ലോക്കലിലെ പുളിഞ്ചോട് വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുളിഞ്ചോട് കവലയിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
ലോക്കൽ സെക്രട്ടറി കെ.പി. അലിക്കുഞ്ഞ് പങ്കെടുക്കും. മുളവൂർ ലോക്കലിലെ നിരപ്പ് ബ്രാഞ്ച് സമ്മേളനം ഇന്ന് നടക്കും. സമ്മേളനത്തിന് മുന്നോടിയായി രാവിലെ 10ന് കുടുംബ സംഗമം നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ എം.വി. സുഭാഷ്, സീന ബോസ്, ലോക്കൽ സെക്രട്ടറി പി.വി. ജോയി എന്നിവർ പങ്കെടുക്കും.