പെ​രു​മ്പാ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. ഏ​രാ​ന​ല്ലൂ​ർ മാ​ലി​ക്ക​മാ​രി​യി​ൽ രാ​ജേ​ഷി(42)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​ശൂ​രി​ൽ നി​ന്ന് തൊ​ടു​പു​ഴ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പെ​രു​മ്പാ​വൂ​രി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ക​യ​റി​യ​ത്. തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ൾ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഇ​യാ​ൾ ശ​ല്യം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​ദ്യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​റ​ങ്ങി​യ രാ​ജേ​ഷ് ക​ല്ലെ​ടു​ത്ത് പി​റ​കു​വ​ശ​ത്തെ ചി​ല്ലി​ൽ എ​റി​ഞ്ഞു പൊ​ട്ടി​ച്ചു.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ജീ​വ​ന​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി, എ​സ്ഐ പി.​എം. റാ​സി​ഖ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ടീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.