എംജി യൂണി. ബേസ്ബോൾ: യുസി കോളജിന് ഇരട്ടക്കിരീടം
1496549
Sunday, January 19, 2025 6:47 AM IST
ആലുവ: യു സി കോളജിൽ നടന്ന മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർ സോൺ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ അലുവ യു സി കോളേജിന് ഇരട്ട കിരീടം.
പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും യുസി ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ എറണാകുളം മഹാരാജാസും, കാതോലിക്കേറ്റ് കോളജ് പത്തനംതിട്ടയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ വനിതാ വിഭാഗത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജും എറണാകുളം മഹാരാജാസ് കോളജും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.