വേലിയേറ്റ വെള്ളപ്പൊക്കക്കെടുതി: ധർണ നടത്തി
1496557
Sunday, January 19, 2025 6:54 AM IST
ചെറായി: എടവനക്കാട് പഞ്ചായത്തിലെ വേലിയേറ്റ വെള്ളപ്പൊക്ക ദുരിതത്തിനു പരിഹാരം കാണാത്ത റവന്യൂ അധികൃതരുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ടെട്രോ പോഡ് കടൽ ഭിത്തി നിർമാണം ഉടൻ ആരംഭിക്കുക, സിആർഇസഡ് മാപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി സമിതി ഉന്നയിച്ചു. ധർണ ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പി.ബി. സാബു അധ്യക്ഷത വഹിച്ചു.