മുളക്കുളം കത്തോലിക്കാ പള്ളിയിൽ തിരുനാളിന് കൊടിയേറി
1496536
Sunday, January 19, 2025 6:40 AM IST
പിറവം: മുളക്കുളം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മാർ ജേക്കബ് അങ്ങാടിയത്ത് കൊടിയേറ്റി. കൊടിയേറ്റിന് മുന്നോടിയായി വിവിധ വാർഡുകളിൽ നിന്നുള്ള അമ്പുപ്രദക്ഷിണം കല്ലുമട കുരിശുപള്ളിയിൽ സംഗമിച്ചശേഷം ആഘോഷമായി തലപ്പള്ളിയിലെത്തി. തുടർന്ന് ആഘോഷമായ കുർബാന, നൊവേന എന്നിവ നടന്നു.
ഇന്ന് രാവിലെ ആറിന് തിരുസ്വരൂപ പ്രതിഷ്ഠ, ഏഴിന് കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ കുർബാന, 5.30 ന് കല്ലുമട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, 6.45ന് സന്ദേശം, തുടർന്ന് ഇടവക പള്ളിയിലേക്ക് പ്രദക്ഷിണം.
നാളെ രാവിലെ 6.30ന് കുർബാന, 9.30ന് ആഘോഷമായ തിരുനാൾ റാസ, 11.30ന് പ്രദക്ഷിണം, ഒന്നിന് സമാപനാശീർവാദം, 21ന് രാവിലെ അഞ്ചിന് കുർബാന, മരിച്ചവരുടെ ഓർമ്മയ്ക്കായി സെമിത്തേരി സന്ദർശനം.