കൃഷിഭവന്റെ പുതിയ കെട്ടിട ഉദ്ഘാടനവും സോയിൽ ഹെൽത്ത് കാർഡ് വിതരണവും
1496533
Sunday, January 19, 2025 6:40 AM IST
മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് കുരുക്കുന്നപുരത്ത് മാത്യു കുഴൽനാടൻ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി 60 ലക്ഷം ഉപയോഗിച്ച് നിർമിച്ച കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, സോയിൽ ഹെൽത്ത് കാർഡ് വിതരണവും എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സാജു, ജില്ലാ പഞ്ചായത്തംഗം ഷാന്റി ഏബ്രഹാം, ജെസി ജോഷ്വാ, ബിനി ഷൈമോൻ, രമ രാമകൃഷ്ണൻ, പി.പി. ജോളി, ബിജു കുര്യാക്കോസ്, ജിഷ ജിജോ, സാനി ജോർജ്, ബി.എം അതുൽ, സരള രാമൻ നായർ, ഷൈനി മുരളി, രതീഷ് ചങ്ങാലിമറ്റം, ഷിജി മനോജ്, ജിബി മണ്ണത്തുകാരൻ, സിജി ഷാമോൻ, ജെയ്സ് ജോണ്‍, ലിജോ ജോണ്‍, സാബു ജോണ്‍, എം.എൻ. മുരളി, ബെൻസി മണിതോട്ടം, ബെന്നി ഐപ്പ്, പി.എച്ച്. മൻസൂർ, വി.പി. രാജീവ്, സിഡിഎസ് ചെയർപേഴ്സണ്‍ ഹേമാ സനൽ, കൃഷി ഓഫീസർ ഡിക്സണ്‍ ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.