അസംഘടിത മേഖലയിൽ കാരുണ്യത്തിന്റെ മുഖമാണ് കേരള ലേബർ മൂവ്മെന്റ്: മാർ മഠത്തിക്കണ്ടത്തിൽ
1496540
Sunday, January 19, 2025 6:40 AM IST
മൂവാറ്റുപുഴ: അസംഘടിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇടയിൽ കാരുണ്യത്തിന്റെ മുഖമായി പ്രവർത്തിക്കുന്ന മികച്ച പ്രസ്ഥാനമാണ് കെസിബിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ലേബർ മൂവ്മെന്റെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
കോതമംഗലം രൂപത കേരള ലേബർ മൂവമെന്റ് വാർഷിക പൊതുയോഗം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കെഎൽഎം ഡയറക്ടറിയുടെ പ്രകാശനവും ബിഷപ് നിർവഹിച്ചു. കെഎൽഎം രൂപത പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു.
രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. അരുണ്‍ വലിയതാഴത്ത് ആമുഖ പ്രസംഗം നടത്തി. ലേബർ ബാങ്കിന്റെയും കെഎൽഎം വെബ്സൈറ്റിന്റെയും ഉദ്ഘാടനം സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറന്പിൽ നിർവഹിച്ചു. വിവിധ മേഖലകളിൽ വിജയികളെ സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് ആദരിച്ചു. നഗരസഭാംഗം ജിനു മടേയ്ക്കൽ, സെക്രട്ടി ജയൻ റാത്തപ്പിള്ളിൽ, വൈസ് പ്രസിഡന്റ് പോൾസൻ മാത്യു, ആനിമേറ്റർ സിസ്റ്റർ സൂസി മരിയ, വനിത ഫോറം പ്രസിഡൻറ് ലിറ്റി റോണി, ജോണ്സൻ കറുകപ്പിള്ളിൽ, ബെറ്റി കോരച്ചൻ എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നായി 250ഓളം ഭാരവാഹികൾ പങ്കെടുത്തു.