യംഗ് മൈന്‍ഡ്സ് കള്‍ച്ചറല്‍ മീറ്റ് സമാപിച്ചു
1496552
Sunday, January 19, 2025 6:47 AM IST
കൊച്ചി: യംഗ് മൈന്‍ഡ്സ് ഇന്റര്‍നാഷണല്‍ റീജിയന് രണ്ടിന്റെ നേതൃത്വത്തില്‍ പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന കള്‍ച്ചറല്‍ മീറ്റില്‍ കിഴക്കമ്പലം ക്ലബ് ഓവറോള്‍ ചാമ്പ്യന്മാരായി. പട്ടിമറ്റം ക്ലബ് രണ്ടാം സ്ഥാനവും കോതമംഗലം ക്ലബ് മൂന്നാംസ്ഥാനവും നേടി.
എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 20 ഓളം ക്ലബുകളാണ് മീറ്റില്‍ പങ്കെടുത്തത്. ഏരിയ പ്രസിഡന്റ് ആന്റോ കെ. ആന്റണി ഉദ്ഘാടനം ചെയ്തു. റീജണല്‍ ചെയര്മാന് ജോസ് അല്‍ഫോണ്‍സ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മൈക്കിള്‍ കെ. മൈക്കിള്‍, ജനറല്‍ കണ്‍വീനര്‍ വിക്ടര്‍ ജോണ്‍, റീജണല്‍ ട്രഷറര്‍ പ്രദീപ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. എഴുത്തുകാരി ഷേര്‍ളി സോമസുന്ദരം സമ്മാനദാനം നിര്‍വഹിച്ചു.