യുവാവിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
1496556
Sunday, January 19, 2025 6:54 AM IST
പനങ്ങാട്: യുവാവിനെ ആക്രമിച്ച് മൂക്കിന്റെ എല്ല് തകർന്ന കേസിൽ മൂന്നുപേർ അറസ്റ്റിലായി. കുമ്പളം സ്വദേശികളായ ഷൈജു (26), റനീഷ് (28), വിഷ്ണു (29) എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുമ്പളം ഹോളി മേരീസ് റോഡ് മുക്കത്തുപറമ്പ് എൻ. രമേഷ് കുമാറിന്റെ(32) പരാതിയിലാണ് മൂവർ സംഘത്തെ അറസ്റ്റ് ചെയ്തത്.
ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തിൽ രമേഷിന്റെ മൂക്കിന്റെ എല്ല് തകർന്ന് തലയുടെ പിറകിൽ രക്തം കട്ടപിടിച്ച് ഗുരുതര നിലയിലായിരുന്നു. രമേഷിന്റെ രണ്ടര പവന്റെ മാലയും കവർന്ന പ്രതികൾ ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.