സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളത്തിന് ശാപം: കെസിബിസി മദ്യവിരുദ്ധസമിതി
1496545
Sunday, January 19, 2025 6:47 AM IST
കോതമംഗലം: ബ്രുവറിയും ഡിസ്റ്റിലറിയും മദ്യനിർമാണ സംവിധാനങ്ങളുമൊരുക്കി കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളത്തിന് ശാപമാണെന്ന് കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപത നേതൃത്വയോഗം കുറ്റപ്പെടുത്തി.
രൂപത ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി ജോണി കണ്ണാടൻ, ജോയ്സ് മുക്കുടം, ആന്റണി പുല്ലൻ, മോൻസി മങ്ങാട്ട്, ജോബി ജോസഫ്, സെബാസ്റ്റ്യൻ കൊച്ചടിവാരം, ജോസ് കൈതമന, ജോയി പനയ്ക്കൽ, പോൾ കൊങ്ങാടൻ, ബിജു വെട്ടിക്കുഴ, ജോയി പടയാട്ടിൽ, ജോമോൾ സജി, ജോർജ് കൊടിയാറ്റ്, ഷൈനി കച്ചിറ, സിജു കൊട്ടാരത്തിൽ, മാർട്ടിൻ കീഴേമാടൻ, ജോമോൻ ജേക്കബ്, കെ.വി. ഏണസ്റ്റ്, സുനിൽ സോമൻ എന്നിവർ പ്രസംഗിച്ചു.