വികസന സെമിനാർ; 15.25 കോടിയുടെ പദ്ധതിക്ക് അംഗീകാരമായി
1496543
Sunday, January 19, 2025 6:46 AM IST
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാറിർ 15.25 കോടിയുടെ കരട് പദ്ധതിക്ക് അംഗീകാരമായി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് അംഗം നിസാമോൾ ഇസ്മയിൽ, ദീപ ഷാജു, കെ.എം. സയ്യിദ്, എയ്ഞ്ചൽ മേരി ജോബി, പി.പി. കുട്ടൻ, കെ.കെ. ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, സി. ശ്രീകല, ഷജി ബെസി, ഷംസുദ്ദീൻ, കെ.കെ. പ്രകാശ്, റഹീം ചെന്താര എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വീതവും കേന്ദ്ര ഫണ്ടും സംസ്ഥാന ഫണ്ടും തനത് ഫണ്ടും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾ, മറ്റു ഫണ്ടുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള 15.25 കോടി രൂപയുടെ കരട് പദ്ധതിയുടെ നിർദേശമാണ് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.എസ്. ബെന്നി അവതരിപ്പിച്ചത്.