കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിഷേധവുമായി മുന്നണികൾ
1496542
Sunday, January 19, 2025 6:40 AM IST
കൂത്താട്ടുകുളം: അവിശ്വാസ ചർച്ച നടക്കാനിരിക്കെ സിപിഎം കൗൺസിലർ കലാരാജുവിനെ കലാ രാജുവിനെ തട്ടിക്കൊണ്ട് പോയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധ മാർച്ച് നടത്തി. അനൂപ് ജേക്കബ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് റിയാസ്, നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ജെയ്സൺ ജോസഫ്, എബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. യുഡിഎഫ് അംഗങ്ങളുടെ വാഹനത്തിലെത്തിയ എൽഡിഎഫ് കൗൺസിലർ കലാ രാജുവിനെ സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് ബലമായി കൊണ്ടുപോകുകയായിരുന്നു.
കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കൗൺസിലർ കലാരാജുവിനെ വൈകുന്നേരം ഏഴോടെ മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചു. ആശുപത്രിയിൽ ഇവർ സുരക്ഷിതയല്ല എന്ന് ചൂണ്ടിക്കാട്ടി എംഎൽഎയുടെ വാഹനത്തിൽ തന്നെ പിന്നീട് എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ സിപിഎം നേതാക്കൾ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിന്റെ നേതൃത്വത്തിൽ തങ്ങളുടെ വനിതാ നേതാക്കളെ യുഡിഎഫ് പ്രവർത്തകർ മർദിച്ചുവെന്ന് കാണിച്ച് പ്രതിഷേധ പ്രകടനം നടത്തി.