അതിഥി തൊഴിലാളി അക്രമാസക്തനായി മുറിവേൽപ്പിച്ചു
1496537
Sunday, January 19, 2025 6:40 AM IST
വാഴക്കുളം: അതിഥി തൊഴിലാളി അക്രമാസക്തനായി സ്വയം മുറിവേൽപ്പിച്ചു. ഇന്നലെ ഉച്ചയോടെ വാഴക്കുളത്ത് സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. സ്റ്റാൻഡിലെ വ്യാപാര സ്ഥാപനത്തിനു സമീപമുള്ള കോൺക്രീറ്റ് തൂണിൽ സ്വയം തലയിടിച്ച് പൊട്ടിക്കുകയായിരുന്നു ഇയാൾ. ബസിൽ വന്നിറങ്ങിയതാണെന്നാണ് കരുതുന്നത്. സംസാരത്തിൽനിന്നും ജാർഖണ്ഡ് സ്വദേശിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
വാഴക്കുളം പോലീസെത്തി ഇയാളെ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. മയക്കുമരുന്നു ലഹരിയിലാണ് ഇയാൾ അക്രമാസക്തനായതെന്നാണ് കരുതുന്നത്. ഇവിടെയുള്ള അതിഥി തൊഴിലാളികൾക്ക് ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പോലീസ് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.