വന്യമൃഗശല്യം പരിഹരിക്കുംവരെ പോരാട്ടം തുടരും: എംപി
1496541
Sunday, January 19, 2025 6:40 AM IST
കോതമംഗലം: വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുംവരെ പോരാട്ടം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര കർഷക രക്ഷായാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന ജില്ലാ യുഡിഎഫ് മലയോര കർഷക കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
31ന് ഉച്ചകഴിഞ്ഞ് മൂന്നിന് അങ്കമാലിയിലും അഞ്ചിന് കോതമംഗലത്തുമാണ് ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകുന്നത്. അങ്കമാലിയിലും കോതമംഗലത്തും 5000 വീതം യുഡിഎഫ് പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കണ്വൻഷൻ തീരുമാനിച്ചു. കോതമംഗലം കോണ്‍ഗ്രസ് ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന കണ്‍വൻഷനിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക്ക് പ്രസന്റേഷൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജോസഫ് വാഴയ്ക്കൻ, ഷിബു തെക്കുംപുറം, ടി.യു. കുരുവിള, കെ.എം. അബ്ദുൽ മജീദ്, ഇ.എം. മൈക്കിൾ, വി.കെ. സുനിൽകുമാർ, എ.സി. രാജശേഖരൻ, എൻ.ഒ. ജോർജ്, ബൈജു മേനാച്ചേരി, ഇബ്രാഹിം കവലയിൽ, ഷമീർ പനയ്ക്കൽ, ബാബു ഏലിയാസ്, കെ.പി. ബാബു, എ.ടി. പൗലോസ്, എ.ജി. ജോർജ്, പി.പി. ഉതുപ്പാൻ, എം.എസ്. എൽദോസ്, പി.കെ. മൊയ്തു, പായിപ്ര കൃഷ്ണൻ, ജോർജ് കിഴക്കുമശേരി, പി.സി. ജോർജ് എന്നിവർ പ്രസംഗിച്ചു.