പാലിയേറ്റീവ് ദിനം ആചരിച്ചു
1496534
Sunday, January 19, 2025 6:40 AM IST
മൂവാറ്റുപുഴ: കനിവ് പെയ്ൻ ആന്‍ഡ് പാലിയേറ്റീവ് കെയർ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു. യോഗം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സാജിദ് തച്ചൻ ഉദ്ഘാടനം നിർവഹിച്ചു. കനിവ് ഏരിയ സെക്രട്ടറി എം.എ. സഹീർ അധ്യക്ഷത വഹിച്ചു. സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു പാലിയേറ്റീവ് ദിന സന്ദേശം നൽകി. കനിവ് മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ, കമ്മത്ത്, ബിജു ചക്കാലക്കൽ, എമിൽ ജോയ്, കെ.എൻ. ജയപ്രകാശ്, സീമ വാമനൻ എന്നിവർ പ്രസംഗിച്ചു.