മെഗാ മെഡിക്കൽ ക്യാമ്പുമായി കാക്കനാട് സൺറൈസ് ആശുപത്രി
1496550
Sunday, January 19, 2025 6:47 AM IST
കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയും ഇരുമ്പനം കനിവ് പാലിയേറ്റീവ് കെയറും സംയുക്തമായി ഇരുമ്പനം എൽപി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൺറൈസ് ആശുപത്രിയുടെ സാമൂഹ്യ പ്രവർത്തനങ്ങളുട ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ഗൈനക്കോളജി, കാർഡിയോളജി, പൾമനോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളെ ചേർത്തായിരുന്നു ക്യാന്പ്. സൺറൈസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരായ ഡോ. സോണിയ ഫർഹാൻ, ഡോ. എഡിസൺ, ഡോ. ഫൈസ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കനിവ് പാലിയേറ്റീവ് കെയർ രക്ഷാധികാരി പി. വാസുദേവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 150 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യ വൈദ്യ പരിശോധനയും ആവശ്യമായ പ്രാഥമിക ചികിത്സയും നൽകി.