പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
1496539
Sunday, January 19, 2025 6:40 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. എഫ്സിസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള സ്കൂളില്‍ 2024 ഡിസംബറില്‍ ലോഗോ മിലിയോര 2കെ25 ന്റെ പ്രകാശനത്തോടെ ആരംഭിച്ച ജൂബിലി ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ സമാപിച്ചു.
സമാപന സമ്മേളനം എഫ്സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെര്ലിന്, പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, മുന്‍ മാനേജര്‍ സിസ്റ്റര്‍ ജോവിയറ്റ്, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജ്യോതിസ്, പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, ആനീസ് ഫ്രാന്‍സിസ്, സണ്ണി കാഞ്ഞിരത്തിങ്കല്‍, സിസ്റ്റര്‍ ദീപ്തി റോസ്, സിസ്റ്റര്‍ സിജി ജോര്‍ജ്, സിസ്റ്റര്‍ ആന്‍ ജെയിംസ്, എം.വി. മോളി, സിനിമോള്‍ ടി. ജോസ്, അനില്‍ കല്ലട, എ.സി. ജോര്‍ജ്, അവിരാച്ചന് ജോണി എന്നിവർ പങ്കെടുത്തു.