കുടിവെള്ള കുടിശികയുള്ള കണക്ഷനുകൾ വിഛേദിക്കുമെന്ന്
1495688
Thursday, January 16, 2025 4:30 AM IST
തൃപ്പൂണിത്തുറ: വാട്ടർ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ്ഡിവിഷന് കീഴിൽ വരുന്ന ചോറ്റാനിക്കര, തിരുവാങ്കുളം, ഉദയംപേരൂർ, കുമ്പളം എന്നീ ഗ്രാമപഞ്ചായത്തുകളിലേയും, മരട്, തൃപ്പൂണിത്തുറ എന്നീ മുനിസിപ്പാലിറ്റികളിലേയും വാട്ടർ ചാർജ്ജ് കുടിശികയുള്ള ഉപഭോക്താക്കളുടേയും,
നോട്ടീസ് നല്കിയിട്ടും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ മാറ്റി വയ്ക്കാത്ത ഉപഭോക്താക്കളുടേയും കുടിവെള്ള കണക്ഷൻ ഇനി ഒരു അറിയിപ്പ് കൂടാതെ വിച്ഛേദിക്കുന്നതാണെന്നും കഴിഞ്ഞ മാസം വരെ 1139 കണക്ഷനുകൾ വിച്ഛേദിച്ചതായും അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.