പാലിയേറ്റീവ് കെയർ ദിനാചരണം: ഗൃഹപരിചരണ സന്ദർശനം നടത്തി
1495684
Thursday, January 16, 2025 4:20 AM IST
ആലുവ: സംസ്ഥാന പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ആലുവ അൻവർ മെമ്മോറിയൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വോളണ്ടിയർമാർ ജില്ലയിലെ വിവിധ മേഖലകളിലെ വീടുകളിൽ ഗൃഹ പരിചരണ സന്ദർശനം നടത്തി.
ഫ്ലാഗ് ഓഫ് കർമം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. അൻവർ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ഡോ. സി.എം. ഹൈദരാലി അധ്യക്ഷത വഹിച്ചു.
സെന്റ് സേവ്യേഴ്സ് കോളജ്, കെഎംഇഎ എൻജിനീയറിംഗ് കോളജ്, കളമശേരി രാജഗിരി കോളജ്, അങ്കമാലി മോർണിംഗ് സ്റ്റാർ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള പാലിയേറ്റീവ് കെയർ വോളണ്ടിയർമാരായ വിദ്യാർഥികളും പാലിയേറ്റീവ് കെയർ പ്രവർത്തകരുമാണ് സന്ദർശനം നടത്തിയത്.