എന്തിനിങ്ങനൊരു അഥോറിറ്റി ?
1495255
Wednesday, January 15, 2025 4:26 AM IST
കൊച്ചി: കൊച്ചിയിലെ ദ്വീപുകളുടെ വികസനത്തിനായി രൂപം നല്കിയ ഗോശ്രീ വികസന അഥോറിറ്റി (ജിഡ) നിഷ്ക്രിയം. 30 വര്‍ഷം മുന്‍പ് രൂപീകരിച്ച അഥോറിറ്റിക്ക് ഇതുവരെ ആരംഭിക്കാനായത് വെറും 25 പദ്ധതികള്‍ മാത്രം. ഇതില്‍ 10 പദ്ധതികള്‍ മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. മറ്റു പദ്ധതികള്‍ നിര്‍മാണഘട്ടത്തിലാണ്. 2016നു ശേഷം പുതുതായി ഒരു പദ്ധതികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും സാമൂഹ്യ പ്രവര്ത്തകന് രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.
ദ്വീപുകളുടെ വികസനത്തിനായി 403.66 കോടി രൂപ ജിഡയുടെ പക്കലുള്ളതായാണ് രേഖകള്‍. ദ്വീപുകളിലെ റോഡ് വികസനം, കുടിവെള്ള വിതരണം, ജലഗതാഗത സൗകര്യം ഏര്‍പ്പെടുത്തല്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പ്പെടെ ആശുപത്രികളുടെ നിര്‍മാണം,
പാലങ്ങളുടെ നിര്‍മാണം എന്നിങ്ങനെയാണ് നിലവില്‍ ജിഡയുടെ ഫണ്ട് വിനിയോഗിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. അഞ്ച് പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.