പിറവം ചിന്മയ സർവകലാശാലയിൽ ലക്ഷ്മി നാരായണ പൂജ
1495693
Thursday, January 16, 2025 4:30 AM IST
പിറവം: ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയുടെ എട്ടാമത് സ്ഥാപകദിനാഘോഷത്തിന് മുന്നോടിയായി ലക്ഷ്മിനാരായണ പൂജ നടത്തി. സർവകലാശാലയുമായി വിവിധ തലങ്ങളിൽ സഹകരിക്കുന്നവരുടെ ഐശ്വര്യവും ക്ഷേമവും ലക്ഷ്യമിട്ടാണ് എല്ലാവർഷവും ലക്ഷ്മി നാരായണപൂജ നടത്തുന്നത്. ഒണക്കൂറിലെ ലളിത പ്രതിഷ്ഠാനത്തിലായിരുന്നു ചടങ്ങുകൾ. പൂജയുടെ ഭാഗമായി മഹാപ്രസാദ വിതരണവും നടന്നു.
ഇതോടനുബന്ധിച്ച് ഒണക്കൂറിലെ ലളിത പ്രതിഷ്ഠാനത്തിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ ഗ്രാമീണ മേഖലയിൽ ഉത്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്ന സംരംഭമായ വണ്‍ ബ്രിഡ്ജിന്റെ സ്ഥാപകനും സിഇഒയുമായ മദൻ പഡാകി ചടങ്ങിൽ മുഖ്യ അതിഥിയാകും. വെളിയനാട് ചിന്മയ ഇന്റർനാഷൽ ഫൗണ്ടേഷനിലെ മുഖ്യ ആചാര്യനായ സ്വാമി ശാരദാനന്ദ സരസ്വതി പ്രഭാഷണം നടത്തും.
സർവകലാശാല വൈസ് ചാൻസിൽ പ്രഫ.അജയ്കപൂർ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും.