ഫ്ളാറ്റിൽനിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
1495534
Wednesday, January 15, 2025 10:22 PM IST
തൃപ്പൂണിത്തുറ: ഫ്ളാറ്റിൽനിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന സലീം-റജീന ദന്പതികളുടെ മകൻ മിഹിർ അഹമ്മദ്(15) ആണ് ഫ്ളാറ്റിന്റെ 26-ാം നിലയിൽനിന്ന് വീണു മരിച്ചത്.
ഫ്ളാറ്റിന്റെ ജനലിലൂടെ വിദ്യാർഥി രണ്ടാംനിലയുടെ സമീപമുള്ള റൂഫ് ടോപ്പിലേക്ക് വീഴുകയായിരുന്നു. തൽക്ഷണം മരണപ്പെട്ട കുട്ടിയുടെ മൃതദേഹം അഗ്നിരക്ഷാസേനയെത്തിയാണ് നീക്കിയത്. തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു.
സ്കൂൾവിട്ട് മൂന്നോടെ വീട്ടിലെത്തിയ വിദ്യാർഥി 3.50 ഓടെ താഴേക്ക് വീഴുകയായിരുന്നെന്ന് പറയപ്പെടുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.