മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 100-ാം വാർഷികാഘോഷങ്ങൾ സമാപിച്ചു
1495678
Thursday, January 16, 2025 4:20 AM IST
പെരുമ്പാവൂർ: മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 100 മത് വാർഷികാഘോഷം നിറക്കൂട്ട് @ 100 സമാപന സമ്മേളനം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ മമ്മി സെഞ്ച്വറി അധ്യക്ഷത വഹിച്ചു.
അഡ്വ. ബി.എ അബ്ദുൽ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ, ടി.പി. അബ്ദുൽ അസീസ്, ജബ്ബാർ തച്ചയിൽ, പി.എ. സഈദ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീർ തുകലിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
ഗുരുവന്ദനം, വിവിധ വ്യക്തികളെ ആദരിക്കൽ, പൂർവ വിദ്യാർഥികളുടെ കലാകായിക മൽസരങ്ങൾ, വിവിധ വർഷങ്ങളിൽ പഠിച്ചവരുടെ കരോക്കെ ഗാനമേളകൾ, സ്ക്കൂളിലെ വിദ്യാർഥികളുടെ കലാകായിക മൽസരങ്ങൾ, ഒപ്പന, കോൽക്കളി മൽസരം, പ്രദേശത്തെ എട്ട് അംഗൻവാടി കുട്ടികളെ ഉൾപ്പെടുത്തിയുള്ള അംഗൻവാടി കലോൽസവം മണികിലുക്കം ,സാംസക്കാരിക സമ്മേളനം, ഫുട്ബോൾ മൽസരം, കൈമുട്ടിക്കളി, ചരിത്ര സെമിനാർ, പുരാവസ്തു പ്രദർശനം തുടങ്ങിയവ നടന്നു.
മുടിക്കൽ കിന്റർഗാർട്ടൻ എൽകെജി അഡ്മിഷൻ ഇന്ന് ആരംഭിക്കും. മുടിക്കൽ ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിനോട് അനുബന്ച്ച് ആരംഭിക്കുന്ന പൂർണമായും ശീതീകരിച്ച കിന്റർഗാർട്ടൻ എൽ കെ.ജി അഡ്മിഷൻ ഇന്ന് വൈകിട്ട് നാലിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും മമ്മി സെഞ്ച്വറി അധ്യക്ഷത വഹിക്കും.