റൂറൽ ജില്ലയിൽ പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ചു
1495700
Thursday, January 16, 2025 4:40 AM IST
ആലുവ: റൂറൽ ജില്ലയിൽ പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ചു. എൺപത് കിലോഗ്രാം കഞ്ചാവ്, 35 ഗ്രാമോളം മെത്താഫിറ്റാമിൻ, 90 ഗ്രാം ഹെറോയിൻ എന്നിവയാണ് വാഴക്കുളത്തെ കമ്പനിയിലെ ബോയിലറിൽ നശിപ്പിച്ചത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി. ഷംസ് ഉൾപ്പെടുന്ന സംഘമാണ് മയക്കുമരുന്ന് നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്.
വാഴക്കുളം പോസ്റ്റ് ഓഫീസ് ഭാഗത്ത് അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികളിൽ നിന്ന് തടിയിട്ട പറമ്പ് പോലീസ് പിടികൂടിയ 70 കിലോ ഒഡീഷ കഞ്ചാവും ഇതിലുൾപ്പെടുന്നു.