അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി : കൊലപാതക ശ്രമം: പ്രതി അറസ്റ്റിൽ
1495259
Wednesday, January 15, 2025 4:26 AM IST
കളമശേരി: തൃക്കാക്കര കൈപ്പടമുകൾ ഭാഗത്തെ അപ്പാർട്ടുമെന്റിന്റെ വാതിൽ പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉടമയെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ കളമശേരി പോലീസ് തൃശ്ശൂരിൽ നിന്ന് പിടികൂടി.
കാസർഗോഡ് പുല്ലൂർ കൊടവനം വീട്ടിൽ ദേവനന്ദ(20)നെയാണ് അറസ്റ്റു ചെയ്തത്. അപാർട്ട്മെന്റ് ഉടമയായ അഫ്സൽ, സുഹൃത്തുക്കളായ അജിനാസ്, സൈഫുദ്ദീൻ, മിഷാൽ എന്നിവരെ കമ്പിവടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് നാലംഗ അക്രമി സംഘം മർദിക്കുകയായിരുന്നു.
പ്രതികളായ ദേവനാരായണൻ, ജോബിൻ വർഗീസ്, അജിത്ത് എന്നിവർക്കായി കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ രണ്ടാം പ്രതി ദേവനാരായണൻ കാപ്പ പ്രതിയും നിരവധി ഗുണ്ടാ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടയളാണെന്നും പോലീസ് പറഞ്ഞു.
കളമശേരി എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. കളമശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.