ഫാ. റോണി രാജന് പുരസ്കാരം സമ്മാനിച്ചു
1495689
Thursday, January 16, 2025 4:30 AM IST
തൃപ്പൂണിത്തുറ: യാക്കോബായ സഭയിലെ സീനിയർ വൈദികനായിരുന്ന കണ്ടത്തിൽ തോമസ് കോറെപ്പിസ്ക്കോപ്പയുടെ സ്മരണാർത്ഥം സഭയുടെ വൈദിക സെമിനാരിയിലെ മികച്ച വൈദിക വിദ്യാർഥിക്ക് നൽകുന്ന പുരസ്കാരം ഫാ.റോണി രാജന് സമ്മാനിച്ചു.
നടമേൽ പള്ളിയിൽ പെരുന്നാൾ കുർബാന മധ്യേ നടന്ന ചടങ്ങിൽ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ ജോസഫ് മാർ ഗ്രീഗോറിയോസ് പുരസ്ക്കാരം നൽകി.
നടമേൽ പള്ളി വികാരിമാരായ ഫാ.പൗലോസ് ചാത്തോത്ത്, ഫാ.ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. ഷാജി മാമ്മൂട്ടിൽ, ഫാ. സ്ലീബാ കളരിക്കൽ, റോയ് തോമസ് കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.