സഹകരണ ജനാധിപത്യവേദി മാർച്ചും ധർണയും നടത്തി
1495683
Thursday, January 16, 2025 4:20 AM IST
കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെയും മറ്റ് വായ്പാസംഘങ്ങളുടെയും റിസര്‍വ് ഫണ്ട് വക മാറ്റാനുള്ള തീരുമാനം ഉടൻ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി മാർച്ചും ധര്‍ണയും നടത്തി.
സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്കു നടത്തിയ മാർച്ചിനെത്തുടർന്നു യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് ധര്‍ണ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയര്മാന് ഒ. ദേവസി അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലന്, അബ്ദുള്‍ മുത്തലിബ്, പി.ജെ. ജോയി, കെ.എം. സലിം, കെ.പി. ബേബി, ടിറ്റോ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.