കർഷകരോടൊപ്പം മണ്ണിന്റെ മണം അറിഞ്ഞ് വിദ്യാർഥികൾ
1495697
Thursday, January 16, 2025 4:40 AM IST
കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തും കുന്നത്തുനാട് ഗ്രാമീണ കാർഷിക വികസന സൊസൈറ്റിയും വെണ്ണിക്കുളം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും വെണ്ണിക്കുളം ഫെയ്ത്ത് ഇന്ത്യയിലെ വിദ്യാർഥികളും സംയുക്തമായി വെണ്ണിക്കുളം കട്ടച്ചിറ പാടശേഖരത്തിൽ ചെളിയിൽ വടംവലി മത്സരവും ഓട്ടമത്സരവും സംഘടിപ്പിച്ചു.
17 ഏക്കർ സ്ഥലത്ത് ചെയ്യുന്ന നെൽകൃഷി ‘കതിർ ഉത്സവം 2025’ന്റെ വിത്തുവിതയ്ക്കൽ ചടങ്ങിന്റെ ഉദ്ഘാടനം വാർഡംഗം എം.എൻ. മനുവിന്റെ അധ്യക്ഷതയിൽ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു.
മുതിർന്ന കർഷകരെ ആദരിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ് നിർവഹിച്ചു. തിരുവാണിയൂർ കൃഷി ഓഫീസർ സ്മിനി വർഗീസ് കൃഷി സന്ദേശം നൽകി.