തിരുമാറാടി തട്ടേക്കാട് ചിറയുടെ പുനർ നിർമാണത്തിന് അനുമതി
1495692
Thursday, January 16, 2025 4:30 AM IST
തിരുമാറാടി: പഞ്ചായത്തിലെ തിരുമാറാടി തട്ടേക്കാട് ചിറയുടെ പുനർ നിർമാണത്തിന് ഭരണാനുമതി. സംസ്ഥാന സർക്കാർ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മൈനർ ഇറിഗേഷനിൽ നിന്ന് 43.6 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
തിരുമാറാടി മുടക്കുറ്റി പാടത്തിലെ 100 എക്കറോളം വരുന്ന നെൽകൃഷിക്കാണ് ചിറയുടെ പുനർ നിർമാണംകൊണ്ട് പ്രയോജനം ലഭിക്കുക.
എൽഡിഎഫ് തിരുമാറാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നൽകിയ വേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, ജിനു അഗസ്റ്റിൻ, എം.കെ.ശശി, സനൽ ചന്ദ്രൻ, അനിൽ ചെറിയാൻ, ബാബു ജോസഫ് എന്നിവർ അറിയിച്ചു.