കൊടുവഴങ്ങ സ്കൂളിൽ പാചകപ്പുരയ്ക്ക് തറക്കല്ലിട്ടു
1495686
Thursday, January 16, 2025 4:30 AM IST
ആലങ്ങാട്: കളമശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവ് നടപ്പാക്കുന്ന വിദ്യാർഥികൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി കൊടുവഴങ്ങ എസ്എൻ എൽപി സ്കൂളിൽ നിർമിക്കുന്ന പാചകപ്പുരയുടെ തറക്കല്ലിടൽ നടന്നു. നീറ്റ ജെലാറ്റിൻ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ശിലാസ്ഥാപനം നടത്തി. സ്കൂൾ മാനേജർ ടി.വി. മോഹനൻ അധ്യക്ഷനായി. വിദ്യാർഥികൾക്കുള്ള ഡൈനിംഗ് ഹാളും ഇതോടൊപ്പം നിർമിക്കും. എം.വി. ഉദയകുമാർ, സി.എസ്. സനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, കെ.ആർ. രാമചന്ദ്രൻ, പി.ആർ. ജയകൃഷ്ണൻ, മിനി ബാബു, പി.വി. മോഹനൻ എന്നിവർ സംസാരിച്ചു.