ട്രാക്ടറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു
1495679
Thursday, January 16, 2025 4:20 AM IST
മരട്: ട്രാക്ടർ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. നെട്ടൂർ എസ്എൻ ജംഗ്ഷനിൽ അമ്പലക്കടവ് ട്രാൻസ്ഫോർമറിന് സമീപമുള്ള വൈദ്യുതി പോസ്റ്റാണ് ട്രാക്ടറിടിച്ച് ഒടിഞ്ഞത്.
റെയിൽവേ വികസനത്തിന്റെ ഭാഗമായി വന്ന ട്രാക്ടറാണ് അപകടമുണ്ടാക്കിയത് വിദ്യാർഥികളുൾപ്പെടെ സമീപത്തെ ആരാധനാലയങ്ങളിലേക്കും മറ്റും നൂറ് കണക്കിന് ആളുകൾ പോകുന്ന റോഡിൽ ബുധനാഴ്ച്ച രാവിലെ എട്ടോടെയായിരുന്നു അപകടം.
കൂറ്റൻ ടോറസ് ലോറികളുൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ ചീറിപ്പായുകയാണെന്ന് ആക്ഷേപമുണ്ട്.