വന്യമൃഗശല്യം : റോഡരികിലെ കാട് വെട്ടിത്തെളിച്ചു
1495696
Thursday, January 16, 2025 4:40 AM IST
കോതമംഗലം: കാട്ടാനശല്യം നേരിടുന്ന കുട്ടന്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുതൽ ഡിസ്കോപടി വരെയുള്ള പ്രദേശത്തെ റോഡരികിലെ അടിക്കാട് നാട്ടുകാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകകരണത്തോടെ വെട്ടിത്തെളിച്ചു.
പഞ്ചായത്ത് മെന്പർ ഡെയ്സി ജോയി, കുട്ടന്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. സഞ്ജീവ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥരായ പി.ജി. അനീഷ്, കെ.എസ്. അനീസ് മുഹമ്മദ്, കെ.പി. വിനീത്, എ. മുഹമ്മദ് ജാബിർ, പി.പി. ദീപ്തി, എം.എസ്. അജയഘോഷ്, ഫോറസ്റ്റ് വാച്ചർ ചിന്നതന്പി എന്നിവരും നാട്ടുകാർക്കൊപ്പം കാട് വെട്ടി തെളിക്കാൻ പങ്കുചേർന്നു.