വേലിയേറ്റം രൂക്ഷം: മത്സ്യത്തൊഴിലാളികൾ ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി
1495677
Thursday, January 16, 2025 4:20 AM IST
വൈപ്പിൻ : അനിയന്ത്രിതമായ വേലിയേറ്റ വെള്ളപ്പൊക്കത്തിൽ നിന്നും തീരദേശത്തെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഞാറക്കൽ ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി.
സുരക്ഷിത കടൽ ഭിത്തി എന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങിയ പ്രതിഷേധത്തിനിടെയാണ് വേലിയേറ്റം മൂലം കിഴക്ക് കായലിൽ നിന്നും വെള്ളം കയറി ജനജീവിതം ദുസഹമായിരിക്കുന്നത്. തോടുകളിലും മറ്റും വെള്ളം നിറഞ്ഞ് കവിഞ്ഞ് വീടുകൾ മുങ്ങുകയാണെന്നും ധർണയിൽ ചൂണ്ടിക്കാട്ടി. ധർണ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു.
18ന് വില്ലേജ് ഓഫീസ് ധർണ
വൈപ്പിൻ: എടവനക്കാട് രൂക്ഷമായി തുടരുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് 18 ന് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ എടവനക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തും. രാവിലേ 9.30 മുതൽ സമരം ആരംഭിക്കും.