ജെബിഎസിൽ ഹോണസ്റ്റി ഷോപ്പ് തുറന്നു
1495682
Thursday, January 16, 2025 4:20 AM IST
തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കാവ് ജെബിഎസ് എൽപി സ്കൂളിൽ ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു. കുട്ടികളിൽ സത്യസന്ധത, കണക്കുകൂട്ടൽ എന്നിവ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബുക്ക്, പേന, പെൻസിൽ, മിട്ടായി തുടങ്ങിയവ വില എഴുതി ഷോപ്പിൽ വച്ചിരിക്കും. വില നോക്കി ആവശ്യമുള്ളത് കുട്ടികൾ തന്നെ എടുത്ത് പൈസ അവിടെ വയ്ക്കുന്നത് ആണ് രീതി.
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു, ഇ.ജി. ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഒ.വി. സാജു, പ്രധാനാധ്യാപിക ദീപ എസ്. നാരായണൻ, ഉദയംപേരൂർ എസ്ഐ ഹരികൃഷ്ണൻ, എസ്പിഒ സിപിഒമാരായ ഡി. സിബി, സർജു എന്നിവർ പങ്കെടുത്തു.