കഞ്ചാവുമായി പിടിയിൽ
1495698
Thursday, January 16, 2025 4:40 AM IST
മൂവാറ്റുപുഴ: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്സൈസിന്റെ പിടിയിൽ. മൂവാറ്റുപുഴ കവുങ്കര എവറസ്റ്റ് ജംഗ്ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1.1 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി സുഭാഷ് മണ്ഡൽ (25) ആണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വില്പനക്കായി ബംഗാളിൽ നിന്നും എത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ റോയി എം. ജേക്കബ് പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരും.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.പി. ഹാസൈനാർ, എം.എ.കെ. ഫൈസൽ, കെ.ഇ. സിദ്ധിക്ക്, പ്രിവന്റീവ് ഓഫീസർമാരായ പി.എം. കബീർ, ബി. ഉന്മേഷ്, പി.ടി. രാഹുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനുമോൾ ദിവാകരൻ, എക്സൈസ് ഡ്രൈവർ ദീപക് എന്നിവർ അടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.