വിമാനയാത്രയ്ക്കിടെ മരിച്ചു
1495533
Wednesday, January 15, 2025 10:22 PM IST
നെടുമ്പാശേരി: വിമാനത്തിൽ യാത്രക്കാരൻ നെഞ്ചുവേദനയെതുടർന്ന് മരിച്ചു. കുന്നുകര നോർത്ത് കുത്തിയതോട് മനയ്ക്കപ്പറമ്പിൽ ജിജിമോൻ ചെറിയാനാണ് (57) കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ എമിറൈറ്റ്സ് വിമാനത്തിൽ മരിച്ചത്.
ജ്യേഷ്ഠന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ശേഷം ഭാര്യ അൽഫോൻസയോടൊപ്പം തിരികെ പോവുകയായിരുന്നു. ലണ്ടനിലെ ഗാറ്റ് വിക് എയർപോർട്ടിൽ എത്തുന്നതിന് മുൻപ് വിമാനത്തിനകത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. മക്കൾ : ജിഫോൻസ്, ആരോൺ