ശരത്തിന്റെ കുടുംബത്തിന് 10 ലക്ഷം കൈമാറി
1495687
Thursday, January 16, 2025 4:30 AM IST
വൈപ്പിൻ: അഴീക്കോട് ഭാഗത്ത് മത്സ്യബന്ധന വള്ളം മുങ്ങി മരിച്ച മത്സ്യത്തൊഴിലാളി മാലിപ്പുറം കൊല്ലം പറമ്പിൽ ശരത്ത് സഹജന്റെ കുടുംബത്തിനു മത്സ്യഫെഡിന്റെ 10 ലക്ഷം രൂപ ധനസഹായം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ കൈമാറി.
ശരത്തിന്റെ അച്ഛൻ സഹജനും അമ്മ ഗീതയും ചേർന്ന് തുക ഏറ്റുവാങ്ങി. 2023 ഒക്ടോബർ ഏഴിനാണ് അപകടമരണം സംഭവിച്ചത്.