ക്രിസ്മസിന്റെ സന്ദേശം മാനവികത: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
1488755
Saturday, December 21, 2024 3:52 AM IST
പെരുമ്പാവൂര്‍: കൂടാലപ്പാട് സാന്ത്വനം ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൂവപ്പടി ബത്ലേഹം അഭയഭവനില്‍ സംഘടിപ്പിച്ച ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
മാനവികതയാണ് ക്രിസ്മസിന്റെ സന്ദേശമെന്നും ജാതിമത വര്ഗവിദ്വേഷങ്ങള് വ്യാപകമാകുന്ന കാലത്ത് മാനവീയതയിലൂന്നിയ സാമൂഹ്യ സേവനപദ്ധതികള്‍ പ്രതീക്ഷയുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു. ക്രിസ്മസ് സന്ദേശമായി 'ലോകം മുഴുവന്‍ സുഖം പകരനായി സ്നേഹദീപമേ...' എന്ന ഗാനം മന്ത്രി പാടി.
സാന്ത്വനം ചെയര്മാന് ഷാജു ചിറയത്തിന്റെ അധ്യക്ഷതയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. ട്രാവന്‍കൂര്‍ സിമന്റ്സ് മുന്‍ ചെയര്മാന് ബാബു ജോസഫ്, അഭയഭവന് ഡയറക്ടര്‍ മേരി എസ്തപ്പാന്, എന്‍.പി. ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, അനില്‍ കാഞ്ഞിലി, വിപിന്‍ കോട്ടക്കുടി, മനോജ് ഞാറമ്പിള്ളി, സിജോ മരിയാസ്, സി.വി. പീറ്റര്‍, ഗണേശ് ശങ്കര്‍, കെ.കെ. സന്തോഷ്, റോബിന് പാപ്പച്ചന്, ബോബിന് പാപ്പച്ചന്, മാത്യു വര്‍ഗീസ്, റാഫി ഉമര്‍, സാന്റോ തോമസ്, സലിം പരീത് എന്നിവര്‍ പങ്കെടുത്തു.