പനങ്കൈ കവിളിൽ വളരും പപ്പായ
1488494
Friday, December 20, 2024 4:42 AM IST
വാഴക്കുളം: ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂർക്കാട് വെട്ടം കവലയ്ക്കു സമീപം കളപ്പുരയിൽ ജോണി ജോസിന്റെ പുരയിടത്തിലെ പനയിലാണ് പപ്പായ ഉണ്ടായിട്ടുള്ളത്. കൃഷിയോട് താൽപ്പര്യമുള്ള തൊടുപുഴയിൽ ബിസിനസുകാരനായ ജോണി യാദൃശ്ചികമായാണ് ഈ അപൂർവ കാഴ്ച കണ്ടത്. വെറുതേ പനയിൽ നോക്കിയപ്പോൾ മുകളിൽ പനങ്കൈയുടെ കവിളിൽ പൂർണ വളർച്ചയെത്തിയ പപ്പായ ചെടിയും പപ്പായയും. സമീപവാസികൾക്ക് രസകരമായ കൗതുക കാഴ്ചയാണിപ്പോളിത്.