കിഡ്സ് സേഫ്റ്റി ബെൽറ്റുകൾ വിതരണം ചെയ്തു
1488484
Friday, December 20, 2024 4:42 AM IST
പള്ളുരുത്തി: ഇരുചക്രവാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്കായി ജൈൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യമായി കിഡ്സ് സേഫ്റ്റി ബെൽറ്റുകൾ വിതരണം ചെയ്തു.
കുട്ടികളുമായി ഇരുചക്രവാഹനങ്ങളിൽ പോകുമ്പോൾ കുട്ടികൾ വാഹനത്തിൽ നിന്നും തെറിച്ചു വീഴാതിരിക്കുവാനാണ് സേഫ്റ്റി ബെൽറ്റ്. മട്ടാഞ്ചേരി വിദ്യഭ്യാസ ഉപജില്ല ആഫീസ് സീനിയർ സൂപ്രണ്ട് സീന രാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജൈൻ അധ്യക്ഷത വഹിച്ചു. ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുകുന്ദൻ, മട്ടാഞ്ചേരി അഗ്നി രക്ഷാകേന്ദ്രത്തിലെ അഗ്നിരക്ഷാ വിഭാഗം ഓഫീസർ ലാൽ മോൻ, അധ്യാപിക സി.ആർ. സുനിത, എം.എം. സലീം , റോഷൻ ജോൺ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഫോർട്ടുകൊച്ചിയിൽ കാനയിൽ വീണ് കാലൊടിഞ്ഞ വിദേശിയായ യുവാവിനെ ആശുപത്രികളിൽ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയ ഓട്ടോ ഡ്രൈവർ ഫസലുവിനെ ചടങ്ങിൽ ആദരിച്ചു.