ഹോളി മാഗി പള്ളിയിൽ ക്രിസ്മസ് കാരൾ നാളെ
1488734
Saturday, December 21, 2024 3:20 AM IST
മൂവാറ്റുപുഴ: ഹോളി മാഗി ഫൊറോനാ പള്ളിയുടെ ആഭിമുഖ്യത്തിൽ നാളെ ക്രിസ്മസ് കാരൾ നടക്കും. വൈകിട്ട് ആറിന് പള്ളിയങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന കാരൾ ടൗണ്‍ ചുറ്റി തിരികെ പള്ളിയിൽ പ്രവേശിക്കുന്പോൾ ഹോളിമാഗി പള്ളിയങ്കണത്തിൽവച്ച് ഗ്ലോറിയ 2024 എക്യുമെനിക്കൽ കാരൾ സംഗീത സായാഹ്നവും നടക്കും.
മൂവാറ്റുപുഴയിലെയും സമീപ പ്രദേശങ്ങളിലേയും വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ഗായകസംഘങ്ങൾ പങ്കെടുക്കും. മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ റവ. ഡോ. ആന്റണി പുത്തൻകുളം, സഹവികാരി ഫാ. സെബാസ്റ്റ്യൻ നെടുംപുറത്ത് എന്നിവർ അറിയിച്ചു.