വൈദ്യുതി നിരക്ക് വര്‍ധന; സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും: ഷിബു തെക്കുംപുറം
1488490
Friday, December 20, 2024 4:42 AM IST
കൊച്ചി: ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ് വൈദ്യുതി നിരക്ക് വര്‍ധനയെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ലബ് റോഡിലെ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരക്ക് വര്‍ധന സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തുമാണ്. നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സേവി കുരിശുവീട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം എം.പി. ജോസഫ്, ബേബി വി. മുണ്ടാടന്‍, ജോണി അരീക്കാട്ടില്‍, എ.ടി. പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.