കൊച്ചി നഗരസഭയിലെ അഴിമതിക്കെതിരേ മനുഷ്യമതിലുമായി കോൺഗ്രസ്
1488499
Friday, December 20, 2024 4:42 AM IST
പള്ളുരുത്തി: കൊച്ചി നഗരസഭയിലെ അഴിമതിക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി നഗരസഭ പള്ളുരുത്തി സോണൽ ഓഫീന് ചുറ്റും മനുഷ്യ മതിൽ തീർത്ത് പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ.
പ്രതിഷേധം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ എല്ലാ മേഖലയിലും അഴിമതിയാണ്, കൈക്കൂലി നൽകാതെ സാധാരണക്കാർക്ക് പോലും ഒന്നും നടക്കുന്നില്ല. മേയർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ട് ഒരു അന്വേഷണവും ഇതു വരെ നടന്നിട്ടില്ല,
എൽഡിഎഫ് കൗൺസിലർ ഉന്നയിച്ച അഴിമതിയരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
എൻ.പി. മരുളീധരൻ അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, ടോണി ചമ്മണി, തമ്പി സുബഹ്മണ്യൻ, എൻ.ആർ. ശ്രീകുമാർ, ഷെറിൻ വർഗീസ്, അഡ്വ. വി.കെ. മിനിമോൾ,ബ്ലോക്ക് പ്രസിഡന്റ് പി.പി. ജേക്കബ്, എം.പി. ശിവദത്തൻ, ജോൺ പഴേരി, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, കുന്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. സഗീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ദിപു കുഞ്ഞുകുട്ടി, മണ്ഡലം പ്രസിഡന്റുമാരായ എം.എച്ച്. ഹരേഷ്, ജോൺ അലോഷ്യസ്, ജോഷി ആന്റണി, ഷിജു ചിറ്റേപ്പള്ളി, വി.എഫ്. ഏണസ്റ്റ്, അവറാച്ചൻ എട്ടുങ്കൽ, സി. എ. സാജി എന്നിവർ പ്രസംഗിച്ചു.