പൊള്ളലേറ്റു മരിച്ചു
1488187
Wednesday, December 18, 2024 10:23 PM IST
ആലുവ: പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പട്ടേരിപ്പുറം ബംഗ്ലാപറന്പ് അറവച്ച പറന്പിൽ മണിയുടെ ഭാര്യ കാഞ്ചന (54) മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് വീട്ടിൽ വച്ച് ദേഹത്ത് തീകൊളുത്തിയത്. പൂർണമായും പൊള്ളലേറ്റ കാഞ്ചന കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
കഴിഞ്ഞയാഴ്ച കാഞ്ചനയുടെ മകൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ സഞ്ചരിച്ച കാലഹരണപ്പെട്ട തെർമോക്കോൾ വള്ളം പെരിയാറിൽ മറിഞ്ഞ് ബന്ധുവായ യുവാവ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമം കാഞ്ചനയ്ക്ക് ഉണ്ടായിരുന്നതായി പറയുന്നുണ്ട്.
ആലുവ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി മരണമൊഴിയെടുത്തു. സംസ്കാരം നടത്തി. ഭർത്താവ് മണി പുളിഞ്ചോട് കവലയിലെ ചുമട്ടുതൊഴിലാളിയാണ്. മക്കൾ: മിന്നു, മിഥുൻ. മരുമകൻ: സുരാജ്.