പെ​രു​ന്പാ​വൂ​ർ: തോ​ട്ടു​ങ്ങ​ൽ ബൈ​പ്പാ​സി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ടോ​റ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. എ.​എം. റോ​ഡി​ൽ മ​ര​യ്ക്കാ​ർ റോ​ഡി​ലെ ജ​യ മോ​ട്ടോ​ഴ്സ് ഉ​ട​മ​യാ​യ ഐ​മു​റി കാ​വും​പു​റം ഇ​ല്ലി​ക്കാ​ക്കു​ടി വീ​ട്ടി​ൽ ഇ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ (65) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി ചെ​യ്യു​ന്ന വ​ട്ട​യ്ക്കാ​ട്ടു​പ​ടി​യി​ലെ വ​ർ​ക്ക് ഷോ​പ്പി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​രെ വ​ന്ന ബൈ​ക്കി​ൽ ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട സു​ബ്ര​മ​ണ്യ​ന്‍റെ ബൈ​ക്ക് പി​ന്നാ​ലെ വ​ന്ന ടോ​റ​സി​ന​ടി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ടോ​റ​സ് സു​ബ്ര​മ​ണ്യ​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​ക്ഷ്മി ക​യ്യു​ത്തി​യാ​ൽ നാ​ടു​വാ​ണി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ, ഷീ​ജ, ഷി​ജു, ഷീ​ന. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, ബി​ജു, രേ​ണു, പ​രേ​ത​നാ​യ ഷാ​ജി.